ടിക്കറ്റ് നിരക്ക് വർധന: പ്രതിഷേധ ഭിക്ഷാടനവുമായി യൂത്ത് കോൺഗ്രസ്
1538862
Wednesday, April 2, 2025 5:12 AM IST
കൂരാച്ചുണ്ട്: കക്കയത്ത് വനംവകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5. 30ന് കക്കയം അങ്ങാടിയിൽ പ്രതിഷേധ തെരുവ് ഭിക്ഷാടന സായാഹ്നം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.