ഇടത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: ടി. സിദ്ദീഖ് എംഎൽഎ
1539505
Friday, April 4, 2025 5:32 AM IST
പുതുപ്പാടി: വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനവ് ഉൾപ്പടെയുള്ള തീരുമാനങ്ങളിലൂടെ ജനജീവിതം ദുസഹമാക്കിയ ഇടത് സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് കൂടി വെട്ടിക്കുറച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ടി. സിദ്ദീഖ് എംഎൽഎ. പുതുപ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരം ഈങ്ങാപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ പി.സി. നജീബ് അധ്യക്ഷത വഹിച്ചു. സി.പി. ചെറിയമുഹമ്മദ്, ബിജു താന്നിക്കാകുഴി, വി.കെ. ഹുസൈൻകുട്ടി, പി.സി. ഹബീബ് തമ്പി, ജോർജ് മങ്ങാട്ടിൽ ബാബു പൈക്കാട്ട്, സി.എ. മുഹമ്മദ്, രാജേഷ് ജോസ്, ഷാഫി വളഞ്ഞപാറ, അലക്സ് ചെമ്പകശേരി, ഷിജു ഐസക് തുടങ്ങിയവർ പ്രസംഗിച്ചു.