ലഹരി വിരുദ്ധ റാലിയും സംഗമവും നടത്തി
1539169
Thursday, April 3, 2025 5:08 AM IST
പടത്തുകടവ്: മദ്യ-മയക്കുമരുന്ന് വിപത്തിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പടത്തുകടവില്‍ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. ഹോളി ഫാമിലി പള്ളി വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍ ലഹരി വിരുദ്ധ പ്രതിജഞ ചൊല്ലിക്കൊടുത്തു.
കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് പോള്‍ ഇരുമ്പുകുത്തിയില്‍, സെക്രട്ടറി തോമസ് ഫിലിപ്പ് നരിക്കാട്ട്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജിസ റോസ് എസ്എബിഎസ്, ഏബ്രഹാം മാടപ്പാട്ട്, ബാബു ചക്കാലയില്‍, ജിമ്മി പുരയിടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.