മരുതോങ്കരയിൽ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു
1539175
Thursday, April 3, 2025 5:08 AM IST
കോഴിക്കോട്: ഏപ്രിൽ അഞ്ചിലെ ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയുടേയും സമ്മേളനത്തിന്റേയും പ്രചാരണാർഥം മരുതോങ്കര ഫൊറോനയിൽ നടന്ന വാഹന പ്രചരണ യാത്ര കത്തോലിക്കാ കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. ആന്റോ മൂലയിൽ ഫൊറോന പ്രസിഡന്റ് ജോഷി കറുകമാലിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഫൊറോന സെക്രട്ടറി തോമസ് ചിറക്കടവിൻ, ഫൊറോന ട്രഷറർ മാത്യു പേഴത്തിങ്കൽ, യൂണിറ്റ് പ്രസിഡന്റ് ഷാജു വിലങ്ങുപാറ എന്നിവർ പ്രസംഗിച്ചു.