40 മണിക്കൂർ ദിവ്യ കാരുണ്യ ആരാധന തുടങ്ങി
1539790
Saturday, April 5, 2025 5:07 AM IST
കോഴിക്കോട്: സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ ഈസ്റ്ററിന് ഒരുക്കമായി നടത്തുന്ന ഇരുപതാമത് 40 മണിക്കൂർ ദിവ്യ കാരുണ്യ ആരാധന തുടങ്ങി. കോഴിക്കോട് ഫൊറോനയിലെ പള്ളികളും കോൺവെന്റുകളും സ്ഥാപനങ്ങളും ഭക്തസംഘടനകളും പ്രസ്ഥാനങ്ങളും ഓരോ മണിക്കൂറും നേതൃത്വം നൽകും.
ചെറുവറ്റ പുഷ്പദാൻ ആശ്രമം സുപ്പീരിയർ ഫാ. മൈക്കിൾ പുന്നയ്ക്കൽ സന്ദേശം നൽകി. ഇന്ന് കുണ്ടായിത്തോട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോൺസൺ അരശ്ശേരിൽ നാളെ വികാരി ജനറൽ മോൺ. ജൻസൻ പുത്തൻവീട്ടിൽ എന്നിവർ സന്ദേശം നൽകും. സമാപനത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.