യുഡിഎഫ് രാപകൽ സമരം സമാപിച്ചു
1539496
Friday, April 4, 2025 5:27 AM IST
കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും ലഹരി മാഫിയയുടെ കരങ്ങളിൽനിന്ന് കേരളത്തെ മോചിപ്പിക്കണമെന്ന ആവശ്യവുമായും യുഡിഎഫ് കോടഞ്ചേരി ടൗണിൽ നടത്തിയ രാപകൽ സമരം സമാപിച്ചു.
സമാപന സമ്മേളനം മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.