ഐസ്ക്രീം പാര്‍ലര്‍ തകര്‍ത്ത് മോഷണം; പ്രതി പിടിയില്‍
1539787
Saturday, April 5, 2025 5:07 AM IST
കോഴിക്കോട്: ചേവായൂരിലെ ഐസ്ക്രീം പാര്‍ലര്‍ അടിച്ചുതകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പുതിയങ്ങാടി മുതിരിക്കല്‍ തറമ്മല്‍ വീട്ടില്‍ ഹാഷിര്‍ (27) നെയാണ് മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി പതിനൊന്നിന് രാത്രി ചേവായൂര്‍ പ്രസന്റേഷന് സ്കൂളിന് അടുത്തുള്ള സ്കൂപ്പ് ഷോപ്പ് എന്ന ഐസ്ക്രീം പാര്‍ലറില്‍ പ്രതി സുഹൃത്തിനോടൊപ്പം എത്തുകയും പ്രകോപനമൊന്നും കൂടാതെ ഷോപ്പിലെ ചില്ലുകളും ഫ്രീസറുകളും ഗ്ലാസ് ഡോറും അടിച്ച് പൊളിക്കുകയുമായിരുന്നു.
ഷോപ്പിലെ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 7,000 രൂപ മോഷ്ടിക്കുകയും ചെയ്ത് കടക്കാരന് 77,000 രൂപയോളം നഷ്ടം വരുത്തുകയും ചെയ്തതായാണ് കേസ്.