പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിച്ചു
1539499
Friday, April 4, 2025 5:27 AM IST
പേരാമ്പ്ര: താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ സ്ഥാപിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനവും ഐസി കോട്ട് ബെഡ്, കാർഡിയാക് ടേബിൾ എന്നിവ കൈമാറുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ലിഫ്റ്റ് അനുബന്ധ സംവിധാനങ്ങൾക്ക് വേണ്ടി ഏഴ് ലക്ഷം രൂപയും ഐസി കോട്ട്, കാർഡിയാക് ടേബിൾ എന്നിവക്കുവേണ്ടി അഞ്ചര ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി.കെ. രജിത,
ബ്ലോക്ക് അംഗങ്ങളായ പ്രഭാശങ്കർ, ഗിരിജാ ശശി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞമ്മത്, എസ്.കെ. അസൈനാർ, തറുവയ് ഹാജി, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ കെ.പി. കരിം, ഹെഡ് നഴ്സ് രതി, ജിനി മോൾ ജോസഫ്, മെഡിക്കൽ ഓഫീസർ ആർ. ശ്രീജ, തുടങ്ങിയവർ പങ്കെടുത്തു.