വന്യമൃഗ ആക്രമണങ്ങൾ: കേന്ദ്ര-കേരള സർക്കാറുകൾക്കെതിരേ യുഡിഎഫ് സമരം പത്തിന് പെരുവണ്ണാമൂഴിയിൽ
1539174
Thursday, April 3, 2025 5:08 AM IST
ചക്കിട്ടപാറ: മലയോര മേഖലയിൽ വർധിച്ചു വരുന്ന വന്യമൃഗ ആക്രമങ്ങൾക്കെതിരേ നടപടി സ്വീകരിക്കാത്ത കേന്ദ്ര - കേരള സർക്കാറുകളുടെ നയത്തിനെതിരേ യുഡിഎഫ് പ്രക്ഷോഭത്തിന്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തിന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇന്നലെ ചക്കിട്ടപാറയിൽ നടന്നു.
യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. കെ.എ. ജോസ് കുട്ടി, പി.എം. ജോർജ്, രാജൻ വർക്കി, എസ്.പി. കുഞ്ഞമ്മദ്, സത്യൻ കടിയങ്ങാട്, സി.പി.എ. അസീസ്, സി.എച്ച്. ഇബ്രാഹിം കുട്ടി, മുനീർ എരവത്ത്, കെ. രാമചന്ദ്രൻ, മധു കൃഷ്ണൻ, ജയരാജ് മൂടാടി, ജമാൽ കോരങ്ങോട്, ഒ.കെ. അമ്മദ്, അഗസ്റ്റിൻ കാരക്കട,
ടി.കെ. ഇബ്രായി, പി.കെ. രാഗേഷ്, ടി.കെ.എ. ലത്തീഫ്, തോമസ് കാഞ്ഞിരത്തിങ്കൽ, മൂസ കോത്തമ്പ്ര, കെ.സി. രവീന്ദ്രൻ, ഗിരിജ ശശി, ആവള ഹമീദ്, രാജീവ് തോമസ്, റെജി കോച്ചേരി, ബാബു കൂനന്തടം, പി.എസ്. സുനിൽകുമാർ, ജയിംസ് മാത്യു, ടി.പി. ചന്ദ്രൻ, വി.എസ്. ഹമീദ്, ജയേഷ് ചെമ്പനോട, ജെയിൻ ജോൺ, മാത്യു കാലായിൽ തുടങ്ങിയവർ പങ്കെടുത്തു.
കെ. ബാലനാരായണൻ (ചെയർമാൻ), അഹമ്മദ് പുന്നക്കൽ (കൺവീനർ), കെ.എ. ജോസ് കുട്ടി (ട്രഷറർ) എന്നിവർ ഭാരവാഹികളായി സമര സംഘാടക സമിതിക്കും യോഗം രൂപം നൽകി.