സാമൂതിരിക്ക് നഗരത്തിന്റെ യാത്രാമൊഴി
1539777
Saturday, April 5, 2025 5:01 AM IST
കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് സാമൂതിരി കെ.സി ഉണ്ണിയനുജന്‍ രാജയ്ക്ക് നഗരത്തിന്റെ യാത്രാമൊഴി. രാവിലെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
എം.കെ.രാഘവന് എംപി, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എം എല്എമായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് വി. കെ വിജയന്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, നടി ഷീല, കവി പി.കെ. ഗോപി തുടങ്ങിയവര്‍ അന്ത്യോപചാരമര്പ്പിച്ചവരില് ഉള്‍പ്പെടും.
തുടര്‍ന്ന് മൃതദേഹം സ്വദേശമായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോയി. കോവിലകം ശ്മശാനത്തില്‍ സംസ്കാരം നടത്തി.