അവകാശ പ്രഖ്യാപന റാലിയുടെ വിളംബര ജാഥ നടത്തി
1539789
Saturday, April 5, 2025 5:07 AM IST
കോടഞ്ചേരി: കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതലക്കുളം മൈതാനിയിൽ വച്ച് നടത്തുന്ന അവകാശപ്രഖ്യാപന റാലിയുടെ മുന്നോടിയായി കോടഞ്ചേരിയിൽ വിളംബര ജാഥ നടത്തി. ക്രൈസ്തവ സമുദായത്തിന് മാത്രമായി വിവിധ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരേയും വനം വന്യജീവി നിയമങ്ങൾ പരിഷ്ക്കരിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മഹാസമ്മേളനം കോഴിക്കാട് വെച്ച് നടക്കുന്നത്.
കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, ഫാ ജിതിൻ ആനിക്കാട്ട്, പ്രസിഡന്റ് ഷാജു കരിമഠം, ഷില്ലി സെബാസ്റ്റ്യൻ, ജോജോ പള്ളിക്കാമഠത്തിൽ, ഷിജി അവണ്ണൂർ, സെബാസ്റ്റ്യൻ വാമറ്റത്തിൽ, സോണി കല്ലൂർകുളങ്ങര, ടാനിയ കുമ്പപ്പള്ളി എന്നിവർ നേതൃത്വം നൽകി.