ചെമ്പ്രയിൽ അനുസ്മരണം നടത്തി
1539173
Thursday, April 3, 2025 5:08 AM IST
കുളത്തുവയൽ: ചെമ്പ്രയിലെ പാരമ്പര്യ വിഷ ചികിത്സാ രംഗത്ത് പ്രശസ്തരായ വൈദ്യന്മാരായ പി.സി. കുഞ്ഞുകൃഷ്ണൻ നായർ, പി.സി. ബാലൻ നായർ അനുസ്മരണ പരിപാടി ചെമ്പ്ര അങ്ങാടിയിൽ നടത്തി. മുൻ എംഎൽഎ എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. പി.ജെ. തോമസ്, കെ. ഹനീഫ, ഡോ. പി.ബി. സുരേഷ് കുമാർ, സുരേഷ് പാത്തിച്ചാലിൽ, ബാലകൃഷ്ണൻ മണികുലുക്കിയിൽ, കെ.എം. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.