ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറിയിൽ സയൻഷ്യ അലുംനി കാർണിവൽ ഞായറാഴ്ച
1539500
Friday, April 4, 2025 5:27 AM IST
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ 2000 മുതൽ 2025 വരെയുള്ള മുഴുവൻ പ്ലസ് ടു സയൻസ് ബാച്ചുകളുടെയും സംഗമം സംഘടിപ്പിക്കുന്നു. ഈ വർഷം ബോട്ടണി വകുപ്പിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ എസ്. കമറുദ്ദീന്റെയും ലാബ് അസിസ്റ്റന്റ് അബ്ദുറഹിമാൻ മേക്കുത്തിന്റെയും യാത്രയയപ്പു കൂടി ഉൾപ്പെടുത്തി ഏപ്രിൽ ആറിന് സയൻഷ്യ '25 എന്നപേരിൽ അലൂംനി കാർണിവൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലിറ്ററേച്ചർ ഫെസ്റ്റ്, ബിസിനസ് കോൺക്ലേവ്, സ്കൂൾ ആർക്കൈവ്സ്, അലൂംനി ഹൈലൈറ്റ്സ് സുവനീർ പ്രകാശനം തുടങ്ങിയവ സയൻഷ്യയുടെ പ്രത്യേകതകളായിരിക്കും.
പൂർവ അധ്യാപകരും വിദ്യാർഥികളും ഒത്തുചേരുന്ന അപൂർവ്വ വേദിയായിരിക്കും സയൻഷ്യ '25. രാവിലെ ഒന്പതിന് ആരംഭിക്കുന്ന പരിപാടി ഹാരീസ് ബീരാൻ എംപി. ഉദ്ഘാടനം ചെയ്യുമെന്നും ലിന്റോ ജോസഫ് എംഎൽഎ, മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, ഒ. അബ്ദുറഹിമാൻ തുടങ്ങിയവർ വിവിധ ചടങ്ങിൽ സംബന്ധിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ ഇ. അബ്ദുറഷീദ്, സയൻഷ്യ പ്രസിഡന്റ് കെ.പി. അബ്ദുസലാം, വൈസ് പ്രസിഡന്റ് ഡോ: മുജീബ് റഹിമാൻ, സെക്രട്ടറി സന ഉസാമ, സയൻഷ്യ ചീഫ് കോർഡിനേറ്ററും സ്റ്റാഫ് സെക്രട്ടറിയുമായ ഡോ. ഇ. ഹസ്ബുള്ള തുടങ്ങിയവർ സംബന്ധിച്ചു.