പദ്ധതി വിഹിതം ചെലവഴിച്ചതിൽ നൂറ് കടക്കാനാവാതെ മിക്ക തദ്ദേശസ്ഥാപനങ്ങളും
1539177
Thursday, April 3, 2025 5:08 AM IST
മുക്കം: സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ പദ്ധതി വിഹിതം 100 ശതമാനം ചെലവഴിച്ചത് ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങൾ മാത്രം. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 13 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് 100 ശതമാനം പിന്നിട്ടത്. 106.61 ശതമാനം ചെലവഴിച്ച മുക്കം നഗരസഭയാണ് ഒന്നാം സ്ഥാനത്ത്.
103. 31 ശതമാനം ചെലവഴിച്ച കീഴരിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തും 102.45 ശതമാനവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനത്തുമാണ്. മലയോര മേഖലയിൽ 101.26 ശതമാനം ചെലവഴിച്ച പുതുപ്പാടി പഞ്ചായത്ത് മാത്രമാണ് മുക്കം നഗര സഭയെ കൂടാതെ 100 പിന്നിട്ടത്.
കെടിയത്തൂർ ഗ്രാമപഞ്ചായത്ത് 98.26 ശതമാനവും കോടഞ്ചേരി 97.72 ശതമാനവും ഓമശ്ശേരി 95.85 ശതമാനവും കൂടരഞ്ഞി 95.12 ശതമാനവും പെരുവയൽ 93.11 ശതമാനവും ചെലവഴിച്ചു. തിരുവമ്പാടി 91.79, മാവൂർ 85.97, കാരശേരി 84.54, ചാത്തമംഗലം 73.09 എന്നിങ്ങനെയാണ് മലയോരത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം.