തിരുവമ്പാടി ഇരട്ട അവാർഡ് തിളക്കത്തിൽ
1539785
Saturday, April 5, 2025 5:01 AM IST
തിരുവമ്പാടി: മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ നടത്തിയ പരിശോധനയിൽ ബ്ലോക്കിലെ ഒന്പത് പഞ്ചായത്തുകളിൽ തിരുവമ്പാടി പഞ്ചായത്തിന് രണ്ട് അവാർഡുകൾ.
ഏറ്റവും നല്ല സ്ഥാപനമായി തിരുവമ്പാടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രവും ഏറ്റവും മികച്ച കർമസേനയായി പഞ്ചായത്തിലെ ഹരിത കർമ സേനയും തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോ ൺസൺ, സ്ഥിരസമിതി അധ്യക്ഷൻ രാജു അമ്പലത്തിങ്കൽ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ഷാജു, മെഡിക്കൽ ഓഫീസർ കെ.വി. പ്രിയ, ഹരിത കർമ സേന പ്രസിഡന്റ് ശാന്തകുമാരി, സെക്രട്ടറി ഖദീജ, എച്ച്.ഐ ഹജാസ് എന്നിവർ ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷകരായ ടി.എം. രാധാകൃഷ്ണൻ, എ.കെ. കൗസർ, ഹെലൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.