പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു
1539783
Saturday, April 5, 2025 5:01 AM IST
താമരശേരി: മാസപ്പടി കേസിൽ പ്രതിയായ വീണ വിജയന് ഒത്താശ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.
പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം യുഡിഎഫ് കൺവീനർ ബിജു താന്നിക്കാകുഴി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. അംബിക മംഗലത്ത്, ദേവസ്യ ചൊള്ളാമഠം, നാസർ പുഴങ്കര, രതീഷ് പ്ലാപ്പറ്റ, കമറുദ്ദീൻ അടിവാരം, കുമാരൻ ചെറുകര, നാസർ പുഴങ്കര, ജോർജ്ജ് കുരുത്തോല, റഷീദ് മലപുറം എന്നിവർ പ്രസംഗിച്ചു.