സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ: പി.എം. ജോർജ്
1539776
Saturday, April 5, 2025 5:01 AM IST
ചക്കിട്ടപാറ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയത്തിനെതിരേ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് രാപകൽ സമരം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ലഹരി മാഫിയയുടേയും ക്വട്ടേഷൻ സംഘങ്ങളുടേയും പിടിയിലമർന്നിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ലഹരി നാട്ടിൽ സുലഭമായതോടെ അക്രമവും അരാജകത്വവും കൊലപാതക പരമ്പരകളും അരങ്ങേറുന്നു. ഒൻപതു വർഷത്തെ പിണറായി സർക്കാർ ഭരണം പൂർണ പരാജയമാണ്. പുതിയ ഒരു ഭരണ സംവിധാനം കേരളത്തിൽ ഉണ്ടാകാൻ ജനം യുഡിഎഫിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണെന്നും പി.എം. ജോർജ് പറഞ്ഞു.
കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ. ബാലനാരായണൻ, ഷഫീഖ് തറോപ്പൊയിൽ, ആവള ഹമീദ്, കെ.എ.ജോസ് കുട്ടി, രാജീവ് തോമസ്, റെജി കോച്ചേരി, രാജൻ വർക്കി,
ശിഹാബ് കന്നാട്ടി, ജയിംസ് മാത്യു, കുഞ്ഞമ്മദ് പെരിഞ്ചേരി, ബാബു കൂനന്തടത്തിൽ, തോമസ് ആനത്താനം, ഗിരിജ ശശി, ടോമി വള്ളിക്കാട്ടിൽ, ടോമി മണ്ണൂർ, സിന്ധു വിജയൻ, യൂസഫ്, ജയേഷ് ചെമ്പനോട തുടങ്ങിയവർ പ്രസംഗിച്ചു.