പിഷാരികാവിൽ കാഴ്ചശീവേലി കാണാൻ കിടപ്പു രോഗികൾ എത്തി
1539786
Saturday, April 5, 2025 5:07 AM IST
കൊയിലാണ്ടി: പിഷാരികാവിലെ കാഴ്ചശീവേലി കാണാൻ കിടപ്പു രോഗികൾ എത്തിയത് ഹൃദയസ്പർശിയായ കാഴ്ചയായി. സുരക്ഷാ പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് കിടപ്പു രോഗികൾക്ക് പിഷാരികാവിൽ ശീവേലി തൊഴാനും കാഴ്ചശീവേലി ദർശിക്കാനും എത്തിയത്.
വർഷങ്ങളായി വീടിനുള്ളിൽ നിന്ന് പുറത്ത് പോകാൻ കഴിയാത്ത 28ഓളം രോഗികളെയാണ് ആനക്കുളം സുരക്ഷാ പാലിയേറ്റീവ് ക്ഷേത്രത്തിൽ എത്തിച്ചത്. കാഴ്ചശീവേലി ദർശിച്ച് കാഞ്ഞിലശേരി വിനോദ് മാരാരുടെ പാണ്ടിമേളവും ആസ്വദിച്ച് പിഷാരികാവിലമ്മയെ തൊഴുതാണ് ഇവർ മടങ്ങിയത്.