കക്കയത്ത് വാഹന പ്രചാരണ ജാഥ നടത്തി
1539181
Thursday, April 3, 2025 5:12 AM IST
കൂരാച്ചുണ്ട്: കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഏപ്രില്‍ അഞ്ചിന് നടക്കുന്ന ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലിയുടെ പ്രചരണാർഥം കത്തോലിക്ക കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റി നടത്തിയ പ്രചാരണ ജാഥ കക്കയം സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. വിൻസെന്റ് കറുകമാലിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ജോസ് ചെറുവള്ളിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോൺസൺ കക്കയം, ബോബൻ പുത്തൂരാൻ, നിമ്മി പുതിയേട്ടേൽ, മോളി പുത്തൂരാൻ, ജയിംസ് കൂരാപ്പിള്ളി, റെജി നെടിയപാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.