തടയണ ഉപയോഗശൂന്യമായി നശിക്കുന്നു
1539509
Friday, April 4, 2025 5:32 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ മുരിങ്ങയിൽ പാലത്തിന് സമീപമുള്ള തടയണ ഉപയോഗശൂന്യമായി നശിക്കുന്നു. വേനൽ കാലത്ത് ഭൂഗർഭ ജലവിതാനം താഴ്ന്ന് പോകാതിരിക്കാൻ വേണ്ടിയും സമീപപ്രദേശത്തെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നതിനു വേണ്ടിയും നിർമിച്ച തടയണകളാണ് അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുന്നത്.
കടുത്ത വേനലും വരൾച്ചയും വരുന്നതിന് തടയണകൾ പൂർണമായി പ്രവർത്തന സജ്ജമാക്കണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടം, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, ഷിബിൻ കുരിക്കാട്ടിൽ, സോണി മണ്ഡപത്തിൽ, മണ്ഡലം പ്രസിഡന്റ് സജോ പടിഞ്ഞാറേക്കുറ്റ് എന്നിവർ പ്രസംഗിച്ചു.