കൂരാച്ചുണ്ടിൽ യുഡിഎഫ് രാപകൽ സമരം ആരംഭിച്ചു
1539781
Saturday, April 5, 2025 5:01 AM IST
കൂരാച്ചുണ്ട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേയും പഞ്ചായത്തുകളുടെ വെട്ടിക്കുറച്ച ഫണ്ട് പുനഃസ്ഥാപിക്കുക, ക്ഷേമ പെൻഷനുകളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, ലഹരി വ്യാപനം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും യുഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം ആരംഭിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, വൈസ് പ്രസിഡന്റ് വിൻസി തോമസ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുധിൻ സുരേഷ്, വി.എസ്. ഹമീദ്, സൂപ്പി തെരുവത്ത്, ജെയിംസ് കൂരാപ്പിള്ളി, ആൻഡ്രൂസ് കട്ടിക്കാന, നിസാം കക്കയം എന്നിവർ പ്രസംഗിച്ചു.