യൂത്ത് കോൺഗ്രസ് പ്രതിഷേധ തെരുവു തെണ്ടൽ സമരം നടത്തി
1539180
Thursday, April 3, 2025 5:12 AM IST
കൂരാച്ചുണ്ട്: ഉരക്കുഴി ഇക്കോ ടൂറിസം സെന്ററിലെ ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കയം അങ്ങാടിയിൽ പ്രതിഷേധ തെരുവ് തെണ്ടൽ സമരം സംഘടിപ്പിച്ചു.
കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ ടിക്കറ്റ് നിരക്ക് വർധനവ് പ്രദേശത്തെ ടൂറിസം സാധ്യതകളെ ഇല്ലാതാക്കുകയാണെന്നും ഇതിനെതിരേയുള്ള പ്രതിഷേധ സമരങ്ങളുടെ തുടക്കം മാത്രമാണിതെന്നും നേതാക്കൾ അറിയിച്ചു.
വാർഡ് മെംബർ ഡാർലി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.