ചക്കിട്ടപാറ മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്തു
1539782
Saturday, April 5, 2025 5:01 AM IST
പേരാമ്പ്ര: മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് മാലിന്യ മുക്ത ബ്ലോക്കായി പ്രസിഡന്റ് എൻ.പി. ബാബു പ്രഖാപിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും വിപുലമായ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്. മികച്ച പഞ്ചായത്തായി ചക്കിട്ടപാറ പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു.
ചടങ്ങിൽ മികച്ച പ്രവർത്തനം സംഘടിപ്പിച്ച 7 പഞ്ചായത്തുകളെയും ഹരിതകർമ സേനയേയും വിവിധ സ്ഥാപനങ്ങളെയും വിദ്യാലയങ്ങളെയും ആദരിച്ചു. ഇറിഗ്രേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഓഫീസ് പേരാമ്പ്ര, ആവള പ്രാഥമികാരോഗ്യകേന്ദ്രം, ആയുർവേദ ഹോസ്പിറ്റൽ കൂത്താളി എന്നിവ മികച്ച സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. ശശി, വി.കെ. പ്രമോദ്, ശാരദ പട്ടേരി കണ്ടി, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു എന്നിവരും സികെജി കോളജ് പ്രിൻസിപ്പൽ ഡോ. കെ. ലിയ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ,
വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ. സജീവൻ, ബ്ലോക്ക് സെക്രട്ടറി പി. കാദർ, ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി.കെ.രജിത എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ വി.പി. ഷൈനി, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ വി.ബി. ലിബിന എന്നിവരെ ആദരിച്ചു.