തട്ടാങ്കണ്ടി ശ്രീ ഭഗവതികാവ് തിറ താലപ്പൊലി മഹോത്സവം ഇന്ന്
1539497
Friday, April 4, 2025 5:27 AM IST
കോഴിക്കോട്: കാളൂർറോഡ് തട്ടാങ്കണ്ടി ശ്രീ ഭഗവതികാവിലെ തിറ താലപ്പൊലി മഹേത്സവം ഇന്ന് തുടങ്ങും. പുലർച്ചെ അഞ്ചിന് ഗണപതിഹോമം, ഏഴിന് ഉഷപൂജ, വൈകുന്നേരം ആറിന് ദീപാരാധന, ഏഴിന് തായമ്പക, വൈകുന്നേരം എട്ടിന് നട്ടതിറ (സന്ധ്യവേല).
നാളെ രാവിലെ അഞ്ചിന് അഷ്ടദ്രവ്യകൂട്ട് ഗണപതിഹോമം, ഏഴിന് ഉഷപൂജ, പത്തിന് കലശം എഴുന്നള്ളിപ്പ് (ആഴ്ചവട്ടം കാപാലേശ്വര ക്ഷേത്രത്തിൽ നിന്ന്), ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെ പ്രസാദ് ഊട്ട്, രണ്ടിന് വെള്ളാട്ട്, വൈകുന്നേരം ആറിന് കൊക്കിണിപാടം പ്രദേശിക കമ്മിറ്റിയുടെ ആഘോഷവരവ് കാവിൽ എത്തിച്ചേരും.
വൈകുന്നേരം 6.30ന് തായമ്പക, എട്ടിന് താലപ്പൊലി, പത്തിന് തിറ. ഞായറാഴ്ച രാവിലെ ഏഴിന് ചാന്ത് തിറയോട് കൂടി ഉത്സവം സമാപിക്കും.