മാലിന്യ മുക്ത പ്രഖ്യാപനവുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
1539495
Friday, April 4, 2025 5:27 AM IST
കോഴിക്കോട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യ മുക്ത പ്രഖ്യാപനം പി.ടി.എ. റഹീം എംഎല്‍എ നടത്തി. ഹരിത കേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ് മുഖ്യാതിഥിയായി.
മികച്ച ഹരിത കര്‍മ്മ സേനയായി കടലുണ്ടി, ഒളവണ്ണ എന്നിവരെയും മികച്ച ഹരിത റസിഡന്‍സ് അസോസിയേഷനുകളായി കടലുണ്ടി മാതൃക റസിഡന്‍സ്, ഒളവണ്ണ മണക്കടവ് റസിഡന്‍സ് എന്നിവരെയും ഹരിത വിദ്യാലയമായി നടക്കാവ് ഗവ. യുപി സ്കൂള്‍, ഹരിത സ്ഥാപനമായി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ഹരിത കലാലയമായി പികെ കോളജ്,
ഹരിത ടൗണായി മണ്ണൂര്‍ വളവ്, ഹരിത വായനശാലയായി നടക്കാവ് യുവജന വായനശാല, മികച്ച സിഡിഎസായി ഒളവണ്ണ സിഡിഎസ്, സ്വകാര്യ മേഖലയിലെ മികച്ച ഹരിത സ്ഥാപനമായി ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക്, മികച്ച വ്യാപാരസ്ഥാപനമായി റിയാദ് കാര്‍ എസി ഷോപ്പ്, മികച്ച പഞ്ചായത്തായി ഒളവണ്ണ പഞ്ചായത്ത എന്നിങ്ങനെ തെരഞ്ഞെടുത്തു.
പഞ്ചായത്തുകളിലെ മികച്ച മാതൃകകള്‍ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.എം. അശോകന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സൈതാലി,
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത പൂക്കാടന്‍, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് രവീന്ദ്രന് പറശേരി, മെമ്പര്‍ സുജിത്ത് കാഞ്ഞോളി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല പുത്തലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.