സംസ്ഥാന ഇന്റർ സ്കൂൾ റഗ്ബി; എയുപിഎസ് മുതുതലയും സെന്റ് മേരീസ് വിഴിഞ്ഞവും ജേതാക്കൾ
1538857
Wednesday, April 2, 2025 5:11 AM IST
മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന സംസ്ഥാന ഇന്റർ സ്കൂൾ റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് മേരീസ് എച്ച്എസ്എസ് വിഴിഞ്ഞവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് എയുപിഎസ് മുതുതലയും ജേതാക്കളായി. കോഴിക്കോട് എയുപിഎസ് മാനിപുരവും സെന്റ് ആനീസ് ഇഎംഎച്ച്എസ് കൊട്ടോണ്ടിയും യഥാക്രമം രണ്ടാം സ്ഥാനത്തെത്തി.
മദർ സാബിയ സ്കൂൾ പരപ്പാക്ക് ആൺകുട്ടികളുടെ വിഭാഗത്തിലും എയുപിഎസ് മാനിപുരം പെൺകുട്ടികളുടെ വിഭാഗത്തിലും മൂന്നാം സ്ഥാനം നേടി. സംസ്ഥാന റഗ്ബി അസോസിയേഷനും കേരള സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
വിജയികൾക്ക് സംസ്ഥാന സൈക്കിൾ പോളോ അസോസിയേഷൻ വൈസ് പ്രസിഡന്റ് നിഷാബ് മുല്ലോളി ട്രോഫികളും മെഡലുകളും സമ്മാനിച്ചു. റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു.