കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഓട്ടൻ തുള്ളൽ വേറിട്ട അനുഭവമായി
1538858
Wednesday, April 2, 2025 5:11 AM IST
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ മൂന്നാം ദിവസമായ ഇന്നലെ രാവിലെ നടന്ന ഓട്ടൻ തുള്ളലും സോപാനസംഗീതവും ഭക്തജനങ്ങൾക്ക് വേറിട്ട അനുഭവമായി. മുചുകുന്ന് പത്മനാഭനാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.
ഓട്ടൻതുള്ളൽ കഴിഞ്ഞതോടെ ശിവഗംഗ നാഗരാജ് സോപാന സംഗീതം അവതരിപ്പിച്ചു. രാവിലെ നടന്ന കാഴ്ച ശീവേലി തൃക്കുറ്റിശേരി ശിവശങ്കരമാരാർ മേളപ്രമാണിയായി. വൈകുന്നേരം നടക്കുന്ന കാഴ്ചശീവേലിക്ക് പനങ്ങാട്ടിരി മോഹനൻ മേളപ്രമാണിയായി.