പേരാമ്പ്ര പഞ്ചായത്ത് ഫെസ്റ്റ് തുടങ്ങി
1538853
Wednesday, April 2, 2025 5:11 AM IST
പേരാമ്പ്ര: പേരാമ്പ്ര പെരുമ എന്നപേരിൽ നടത്തുന്ന പഞ്ചായത്ത് ഫെസ്റ്റിനു തുടക്കമായി. ആദ്യ ദിനമായ ഇന്നലെ വൈകുന്നേരം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച കുട്ടികളുടെ മൂന്ന് നാടകങ്ങൾ അരങ്ങേറി. 12 വരെയാണ് ഫെസ്റ്റ്. മത്സ്യ മാർക്കറ്റിന് സമീപമാണ് പ്രധാന വേദി. ഇന്ന് വൈകുന്നേരം 6. 30ന് വി.ടി. മുരളി നയിക്കുന്ന ഗാനമേള. നാളെ വൈകുന്നേരം 6.30 ന് ആലപ്പുഴ മരുതം തീയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം: നാടൻ മോക്ഷം.
നാലിന് വൈകുന്നേരം ഡാൻസ് പെരുമ. അഞ്ചിന് വൈകുന്നേരം ആറിന് മ്യൂസിക് ബാൻഡ്. ആറിന് രാത്രി ഏഴിന് കുടുംബശ്രീ ഫെസ്റ്റ്. ഏഴിന് രാത്രി ഏഴിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയാവും. തുടർന്ന് സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി. എട്ടിന് രാത്രി ഏഴിന് ഏഷ്യൻ ഡ്രാഗൺ ഡാൻസ് ടീം അവതരിപ്പിക്കുന്ന ഡാൻസ് ഓൺ വീൽസ് നൃത്തം. ഒന്പതിന് രാത്രി ഏഴിന് യാസീൻ നിസാറിന്റെ നേതൃത്വത്തിലുള്ള കലാ കേരളം.
പത്തിന് വൈകുന്നേരം അഞ്ചിന് നടി റീമ കല്ലിങ്കൽ അവതരിപ്പിക്കുന്ന നൃത്തം. 11ന് രാത്രി ഏഴിന് ഹനാൻ ഷാ ആൻഡ് ടീം അവതരിപ്പിക്കുന്ന പരിപാടി. 12 ന് രാത്രി ഏഴിന് ആട്ടം തേക്കിൻകാട് അവതരിപ്പിക്കുന്ന ബാൻഡ് പെർഫോമൻസ്.
പേരാമ്പ്രയിലും പരിസരത്തുമുള്ള വിദ്യാർഥികൾക്ക് തൊഴിലിനെ കുറിച്ചുള്ള കൃത്യമായ അവബോധം നൽകുന്ന കരിയർ ഫെസ്റ്റ്, സാഹിത്യോത്സവം, മെഗാ മെഡിക്കൽ എക്സിബിഷൻ, കുടുംബശ്രീ വിപണന മേള, കാർഷിക വിപണന മേള, റോബർട്ടിക് ഷോ, പെറ്റ് ആൻഡ് അനിമൽ ഷോ, അമ്യൂസ്മെന്റ് ഷോ, മാധ്യമ സെമിനാർ, ഫുഡ് ഫെസ്റ്റ്, ലഹരിക്കെതിരേ മിനി മാരത്തൺ, അലങ്കാര മത്സ്യപ്രദർശനം തുടങ്ങി പേരാമ്പ്ര ചന്തയും പെരുമയുടെ ഭാഗമായി നടത്തും.