ചെമ്പനോട ഹൈസ്കൂൾ സുവർണ്ണ ജൂബിലിക്ക് തിരി തെളിഞ്ഞു
1538852
Wednesday, April 2, 2025 5:11 AM IST
പേരാമ്പ്ര: മലയോര കുടിയേറ്റ മേഖലയായ ചക്കിട്ടപാറ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകും ആകാശവും നൽകുന്ന ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലിക്ക് ഇന്നലെ തുടക്കമായി. വൈകുന്നേരം നടന്ന ചടങ്ങിൽ താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ ലോഗോ പ്രകാശനം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ മുഖ്യ പ്രഭാഷണം നടത്തി. ഫാ. കുര്യാക്കോസ് മുകാല, സ്വാഗതസംഘം ചെയർമാനും ചക്കിട്ടപാറ പഞ്ചായത്ത് മെംബറുമായ കെ.എ. ജോസ് കുട്ടി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി,
വാർഡ് മെംബർമാരായ ലൈസ ജോർജ്, എം.എം. പ്രദീപൻ, ചെമ്പനോട യുപി സ്കൂൾ പ്രധാനാധ്യാപിക ജോളി വർഗീസ്, പെരുവണ്ണാമൂഴി ഫാത്തിമ യുപി സ്കൂൾ പ്രധാന അധ്യാപിക ഇ.എം. ത്രേസ്യാമ്മ, പശുക്കടവ് ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ടെൽന, പൂഴിത്തോട് ഐസി യുപി സ്കൂൾ പ്രധാനാധ്യാപകൻ വിശാഖ് തോമസ്, ചെമ്പനോട ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ഡോണു ജോൺ,
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റെജി കോച്ചേരി, പി.സി. സുരാജൻ, ആവള ഹമീദ്, രാജീവ് തോമസ്, അഡ്വ. ജയ്സൺ ജോസഫ്, രാജൻ വർക്കി, വി.വി. കുഞ്ഞിക്കണ്ണൻ, സബിൽ ആണ്ടൂർ, എംപിടിഎ പ്രസിഡന്റ് എൽസി ജോസ്, സ്കൂൾ ലീഡർ സെറ മരിയ ജോസഫ്, പ്രധാന അധ്യാപകനും സ്വാഗത സംഘം കൺവീനറുമായ കെ.എം. രാജു എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടിയും ഗാനമേളയും അരങ്ങേറി.
ചെമ്പനോട ഹൈസ്കൂൾ അഭിമാന സ്തംഭം: ബിഷപ് മാർ ഇഞ്ചനാനിയിൽ
പേരാമ്പ്ര: ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ മലയോര കുടിയേറ്റ മേഖലയുടെ അഭിമാന സ്തംഭമാണെന്ന് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും അടച്ചിടാതെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ സ്ഥാപനമാണ് ചെമ്പനോട സ്കൂൾ. വെല്ലുവിളികൾ നേരിടുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഏത് കാര്യവും ജാതിയുടെയും മതത്തിന്റെയും പേരിൽ വ്യാഖ്യാനിക്കാൻ പരിശ്രമിക്കുന്ന തളർന്ന തലമുറയുടെ മുന്നിലാണ് നാം നിൽക്കുന്നത്. ജ്ഞാനത്തിന്റെ കുറവല്ല കാരണം.
അന്ധകാരം കടന്നു വരുമ്പോൾ അത് നീക്കുവാനുള്ള വഴികൾ തുറന്നിടാത്തതു കൊണ്ടാണ്. മാനവിക സ്നേഹം എന്നും ശക്തമായി നിഴലിക്കണമെങ്കിൽ നല്ല വിദ്യാഭ്യാസം ഉണ്ടാകണം. ഇത് പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ചെമ്പനോട ഹൈസ്കൂളെന്നും അദ്ദേഹം പറഞ്ഞു.