ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സമ്മര്‍ക്യാമ്പ് ഉദ്ഘാടനം നാളെ
1538861
Wednesday, April 2, 2025 5:12 AM IST
കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാർഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് മാനാഞ്ചിറ സ്ക്വയറില്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ നിര്‍വഹിക്കും.
അഞ്ച് വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലാണ് സമ്മര്‍ ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മേയ് 23ന് അവസാനിക്കും.
അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെടുക. ഫോണ്‍: 0495-2722593, 8078182593.