ശുചിത്വം പാലിച്ചില്ല; വാണിമേലിൽ ചിക്കൻ സ്റ്റാൾ അടച്ചു പൂട്ടി
1538856
Wednesday, April 2, 2025 5:11 AM IST
നാദാപുരം: വാണിമേൽ പരപ്പുപാറയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പിഎസ് ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
പെരുന്നാളിനു ശേഷം മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാതെ പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിധം കടയിൽ കൂട്ടിയിട്ടതിനാണ് നടപടി സ്വീകരിച്ചത്.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. വിജയരാഘവൻ, ആർ. അർജുൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.