ശ്രവണ സഹായ ഉപകരണങ്ങള്‍ നല്കി
1515351
Tuesday, February 18, 2025 3:48 AM IST
കൊടിയത്തൂര്‍: കൊടിയത്തൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വിതരണം. നേരത്തെ പഞ്ചായത്ത് സംഘടിപ്പിച്ച ക്യാമ്പില്‍ കേള്‍വി പരിമിതിയുള്ള 11 പേരെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്.
ബാക്കിയുള്ളവര്‍ക്കായി അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബാബു പൊലുകുന്ന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, മറിയംകുട്ടി ഹസന്, ആയിഷ ചേലപ്പുറത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.കെ. ലിസ തുടങ്ങിയവര്‍ പ്രസംഗിച്ചു.