അണ്ടര്‍വാലുവേഷന്‍: പ്രത്യേക അദാലത്ത് 28ന്
1515344
Tuesday, February 18, 2025 3:48 AM IST
കോഴിക്കോട്: 1986 ജനുവരി ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും വിലകുറച്ച് കാണിച്ചതിന് അണ്ടര്‍വാലുവേഷന്‍ നടപടികള്‍ നേരിടുന്നതുമായ ആധാരങ്ങളില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച സെറ്റില്‍മെന്റ്് സ്കീം, കോമ്പൗണ്ടിങ് സ്കീം പദ്ധതികള്‍ പ്രകാരം ഒടുക്കേണ്ടുന്ന കുറവ് മുദ്രവില, രജിസ്ട്രേഷന് ഫീസ് എന്നിവയില്‍ ഇളവുകളോടെ തുക ഒടുക്കി നടപടികള്‍ തീര്‍പ്പാക്കാന്‍ അവസരം.
അണ്ടര്‍വാലുവേഷന്‍ നടപടികള്‍ നേരിടുന്ന ആധാരങ്ങളില്‍ നടപടികള്‍ തീര്‍പ്പാക്കുന്നതിനായി 28ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ കോഴിക്കോട് സബ് രജിസ്മാര്‍ ഓഫീസില്‍ പ്രത്യേക അദാലത്ത് നടത്തും. ഫോണ്‍ - 0495 2724310.