"വന്യജീവി സംരക്ഷണ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം'
1515355
Tuesday, February 18, 2025 3:48 AM IST
പേരാമ്പ്ര: സംസ്ഥാന ബജറ്റില്‍ വനം- വന്യജീവി സംരംക്ഷണത്തിനായി വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വനത്തില്‍നിന്നു കൃഷി ഭൂമികളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കണം. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് തീറ്റയും വെള്ളവും ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
വനാതിര്‍ത്തികളില്‍ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. വന്യമൃഗ ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരതുക കാലതാമസം കൂടാതെ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി. വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. രാജന് വര്‍ക്കി, ചക്രപാണി കുറ്റ്യാടി, പ്രദീപ് ചോമ്പാല, മനോജ് ആവള, ഷെഫീക് തറോപ്പൊയില്‍, ആഷിക് അശോക്, സലീം പുല്ലടി, കെ.എം. ഷൈജേഷ് എന്നിവര്‍ പ്രസംഗിച്ചു.