ഹോമിയോ ഡിസ്പെന്‍സറി നാടിനു സമര്‍പ്പിച്ചു
1515350
Tuesday, February 18, 2025 3:48 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ഹോമിയോ ഡിസ്പെന്സറിക്കായി പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് നാടിനു സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാന് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. കവിത പുരുഷോത്തമന് മുഖ്യാതിഥിയായിരുന്നു.
2022-23, 23-24 വാര്‍ഷിക പദ്ധതികളിലായി 29 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം യാഥാർഥ്യമാക്കിയത്. സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കല്‍, രാജു അമ്പലത്തിങ്കല്‍, റംല ചോലയ്ക്കല്‍, മേഴ്സി പുളിക്കാട്ട്, കെ.എം.ഷൗക്കത്തലി, ഷൈനി ബെന്നി, ലിസി സണ്ണി, രാമചന്ദ്രന് കരിമ്പില്‍, ഡോ. കെ.സീമ (ചീഫ് മെഡിക്കല്‍ ഓഫീസര്‍), സെക്രട്ടറി കെ.എസ്. ഷാജു, മഞ്ജു ഷിബിന്‍, അസി. എന്‍ജിനിയര്‍ പി. ഹൃദ്യ, കുര്യാച്ചന് തെങ്ങുമൂട്ടില്‍, ജോയി മ്ളാകുഴി, ഫാസില്‍, ഡോ.ലിറ്റി, മനോജ് വാഴേപറമ്പന്, ഡോ.സന്തോഷ്, ഷിജു ചെമ്പനാനി, ജിതിന് പല്ലാട്ട്, അഷ്ക്കര്‍, ടി.എന്‍.സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.