പശുവിന് പുല്ലരിയുന്നതിനിടെ ദമ്പതികള്‍ക്ക് കടന്നല് കുത്തേറ്റു
1515347
Tuesday, February 18, 2025 3:48 AM IST
താമരശേരി: പശുവിന് പുല്ലരിയുന്നതിനിടെ ഭര്‍ത്താവിനും ഭാര്യക്കും കടന്നല്‍ക്കുത്തേറ്റു. പുതുപ്പാടി കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്ന് വേണു (65), ഭാര്യ ശാരദ (58) എന്നിവര്‍ക്കാണ് കടന്നല്‍ക്കുത്തേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തീയിട്ടും മറ്റുമാണ് കടന്നലില്നിന്നും ഇരുവരെയും രക്ഷപ്പെടുത്തിയത്. ശരീരമാസകലം കുത്തേറ്റ ഇരുവരെയും ആദ്യം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.