മിനി ട്രക്ക് മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതി പിടിയില്‍
1515527
Wednesday, February 19, 2025 4:38 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍നിന്ന് മിനി ട്രക്ക് മോഷ്ടിച്ചു വയനാട്ടിലേക്കു കടത്തിയ യുവാവ് പോലീസിന്റെ പിടിയില്‍. കോഴിക്കോട് കളന്തോട് ആര്‍ഇസി സ്വദേശി തത്തമ്മ പറമ്പില്‍ റിയാസി (33) നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുക്കം സ്വദേശിയായ റാഷിഖ് എന്നയാളുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
ഈ മാസം 17ന് രാവിലെ കോഴിക്കോട് ലയണ്‍സ് പാര്ക്കിന് സമീപം ബീച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന അശോക് ലെയ്ലാന്‍ഡ് ദോസ്ത് വാഹനമാണ് റിയാസ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റും തെളിവുകളുടെയും വാഹനത്തിന്റെ ജിപിഎസ് ലൊക്കേഷന്റെയും അടിസ്ഥാനത്തില്‍ വാഹനം വയനാട് കാട്ടിക്കുളത്താണെന്ന് കണ്ടെത്തിയത്.