കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
1515531
Wednesday, February 19, 2025 4:38 AM IST
കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് സമ്മേളനം പാരിഷ് ഹാളിൽ നടത്തി.താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. 1971 ലെ ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ടിന് ഭേദഗതി വരുത്തി സാധാരണക്കാരുടെ കൈവശമിരിക്കുന്ന പട്ടയഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സർക്കാർ നയത്തിൽ കത്തോലിക്കാ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം താമരശേരി രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഫൊറോന ഡയറക്ടർ റെക്ടർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഈ കാലഘട്ടത്തിലെ കത്തോലിക്ക കോൺഗ്രസിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു.
രൂപത സെക്രട്ടറി ഷാജി കണ്ടത്തിൽ, വൈസ് പ്രസിഡന്റ് അൽഫോൻസ, ട്രഷറര്‍ സജി കരോട്ട്, ഫൊറോന പ്രസിഡന്റ് ജോസഫ് ആലവേലിൽ, ജസ്റ്റിൻ തറപ്പേൽ, സീന റോസ് എന്നിവർ പ്രസംഗിച്ചു.