ജീവിത വിജയത്തിന് അച്ചടക്കം അനിവാര്യം: എസ്. അശ്വതി
1515352
Tuesday, February 18, 2025 3:48 AM IST
കോഴിക്കോട്: അടുക്കും ചിട്ടയും സമയനിഷ്ഠയും സ്ഥിരതയാര്‍ന്ന പരിശീലനവും ജീവിത വിജയത്തിന് അനിവാര്യമാണെന്ന് എസ്.അശ്വതി ഐഎഎസ് അഭിപ്രായപ്പെട്ടു. ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ദേവ്പുരസ്കാര് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിക്കുകയായിരുന്നു കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ അശ്വതി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു.
കോളജ് മാനേജര്‍ ഫാ. ബിജു കെ. ഐസക്, പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. സുനില്‍ ജോസ്, അലുംനി അസോസിയേഷന് സെക്രട്ടറി പ്രഫ. ഇ.കെ.നന്ദഗോപാല്‍, യൂണിയന് ചെയര്മാന് അഖില്‍ ഡോമിനിക്ക് എന്നിവര്‍ സംസാരിച്ചു.