പട്ടയ വിഷയം: കോണ്‍ഗ്രസ് ധര്‍ണ നടത്തി
1515349
Tuesday, February 18, 2025 3:48 AM IST
താമരശേരി: പുതുപ്പാടി വില്ലേജിലെ നാനൂറോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാത്തതിനെതിരേ പുതുപ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുപ്പാടി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാജൂഷ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. അന്നമ്മ മാത്യു, ആയിഷക്കുട്ടി സുല്‍ത്താന്‍, ജോബി ഇലന്തൂര്‍, പി.സി.മാത്യു, ഷിജു ഐസക്, റിയാസ് കാക്കവയല്‍, ദേവസ്യ ചൊള്ളാമഠം, അംബിക മംഗലത്ത്, കമറുദ്ദീന് അടിവാരം, പി.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.