സരോവരം കണ്ടല്‍ക്കാട് വിഷയം : സമരസമിതി പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധം
1515526
Wednesday, February 19, 2025 4:38 AM IST
കോഴിക്കോട്: സരോവരം ബയോപാര്‍ക്ക് പരിസരത്തെ കണ്ടല്‍ക്കാട് കൈയേറ്റത്തിനെതിരേ പരാതികൊടുത്ത സമരസമിതി പ്രവര്‍ത്തകനായ ലിതേഷിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധം. അക്രമത്തെ അപലപിച്ച് സരോവരം പ്രകൃതി സംരക്ഷണ സമിതിയും ബിജെപി സിറ്റി ജില്ല പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു രംഗത്തെത്തി. ലിതേഷിനെ ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
പ്രദേശത്ത് ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളെയിറക്കി സമരസമിതി പ്രവര്‍ത്തകരെ ഭയപ്പെടുത്തി പിന്മാറ്റാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു. നഗര ഹൃദയത്തിലെ കണ്ടല്‍ക്കാട് നശീകരണവും കൈയേറ്റവും ശ്രദ്ധയില്‍പ്പെട്ടിട്ടും റവന്യു വകുപ്പും പോലീസും കൈയ്യേറ്റക്കാര്‍ക്ക് സഹായകകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം ആരോപിച്ചു.
ബിജെപി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ജിതിന്, സമരസമിതി പ്രവര്‍ത്തകരായ സതീശ്, അജയ്ലാല് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട്: സരോവരത്ത് കാലിക്കറ്റ് ട്രേഡ് സെന്ററിനു സമീപം കണ്ടല്‍ കാടും മരങ്ങളും വെട്ടി നശിപ്പിച്ചവര്‍ക്കെതിരേ പരാതി നല്കിയ വൈരാഗ്യത്തില്‍ സരോവരം പ്രകൃതി സംരക്ഷണ സമിതി ജോയിന്റ് സെക്രട്ടറി കെ.കെ. ലിതേഷിനെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ചികിത്സയിലുള്ള ലിതേഷിനെ ചെയര്മാന് സതീഷ് പാറന്നൂര്‍, പ്രസിഡന്റ് കെ. അജയലാല്‍, ഷിംജിത്ത് കൂട്ടുമുഖത്ത്, അനൂപ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.