പാൽ ഗുണമേന്മ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1515533
Wednesday, February 19, 2025 4:38 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഗുണനിയന്ത്രണ വിഭാഗവും കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി പാൽ ഗുണമേന്മ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ജിനേഷ് തെക്കനാട്ട്, പഞ്ചായത്ത് അംഗങ്ങളായ സീന ബിജു, ബിന്ദു ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
സംഘം ഡയറക്ടർമാരായ പ്രിൻസ് കാര്യപ്പുറം, സഫിയ ഖലീൽ, കെ. അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ എൻ. ശ്രീകാന്തി, മിൽമ വെറ്റിനറി ഓഫീസർ ഡോ. ആരിഫ അബ്ദുൽ ഖാദർ എന്നിവർ ക്ലാസെടുത്തു.