വീടിനോട് ചേർന്ന് വന്യജീവിയെ കണ്ടതായി
1515529
Wednesday, February 19, 2025 4:38 AM IST
കൂടരഞ്ഞി: വീടിനോട് ചേർന്ന പ്രദേശത്ത് കടുവയോട് സാദൃശ്യമുള്ള വന്യജീവിയെ കണ്ടതായി വീട്ടുടമസ്ഥർ. ഇന്നലെ വൈകുന്നേരം ആറോടെയാണ് ആനയോട് തറപ്പകുന്നേൽ അപ്പച്ചന്റെ (ദേവസ്യ) വീടിനോട് ചേർന്ന് വന്യജീവിയെ കണ്ടത്.
വീടിനോടു ചേർന്നുള്ള ആട്, പട്ടി എന്നിവക്കുള്ള കൂടിന് സമീപത്ത് വന്യ ജീവിയുടെ ശബ്ദം കേട്ടാണ് വീട്ടുടമസ്ഥർ ശ്രദ്ധിച്ചത്.കുറച്ചു ദിവസങ്ങളായി ഈ ജീവിയുടെ ശബ്ദം പ്രദേശവാസികൾ കേൾക്കാറുണ്ടായിരുന്നു.