ശുചിത്വമില്ല ബീഫ് സ്റ്റാൾ പൂട്ടിച്ചു
1515535
Wednesday, February 19, 2025 4:43 AM IST
നാദാപുരം: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആരോഗ്യ നിയമങ്ങൾ ലംഘിച്ച ബീഫ് സ്റ്റാൾ പൂട്ടിച്ചു. കൂടാതെ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.
കുമ്മങ്കോട് ബിസ്മില്ല ബീഫ് സ്റ്റാളാണ് പൂട്ടിയത്. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കി.
ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെഎച്ച്ഐ കെ. ബാബു, സി. പ്രസാദ്, വി.പി. റീന, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവർ പങ്കെടുത്തു.