വന്യമൃഗ ശല്യം: സര്‍ക്കാര്‍ നടപടി സ്വീകരിക്കണം
1515346
Tuesday, February 18, 2025 3:48 AM IST
കൂരാച്ചുണ്ട്: മലയോര മേഖലയിലെ കര്‍ഷക സമൂഹത്തിന് ഭീഷണിയായ വന്യമൃഗങ്ങളില്‍നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ കക്കയം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കക്കയത്ത് ഒരു കര്ഷകന് സ്വന്തം കൃഷിയിടത്തില്‍ വച്ച് കാട്ടുപോത്തിന്റെ അക്രമണത്തില്‍ മരണപ്പെട്ടിരുന്നു.
കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. സമ്മേളനം ബാലുശേരി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍. മുരളീധരന് ഉദ്ഘാടനം ചെയ്തു. എ.കെ.പ്രേമന്, പീറ്റര്‍ കളത്തില്‍, ഷിജോ ചക്കിട്ടനിരപ്പേല്‍,പ്രശാന്ത് കൊത്തംവള്ളി പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ബെന്നി തോട്ടുങ്കലിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സോബി വല്ലയിനെയും തെരഞ്ഞെടുത്തു.