ചെമ്പനോടയിൽ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു
1515532
Wednesday, February 19, 2025 4:38 AM IST
ചെമ്പനോട: ചക്കിട്ടപാറ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തി നവീകരിച്ച ചെമ്പനോട രാജാറാം മോഹൻ റോയി സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. വാർഡ് മെംബർ ലൈസ ജോർജ് അധ്യക്ഷത വഹിച്ചു.
സി.കെ. ശശി, കെ.എ. ജോസകുട്ടി, ഫ്രാൻസിസ് കിഴക്കരക്കാട്ട്, സാബു മലയാറ്റൂർ, ഷാജു എലന്തൂർ, സുനി പേരുവേലിൽ, തോമസ് മൂഴയിൽ, ബിസിലി കാങ്കെടത്ത്, ജയേഷ് ചെമ്പനോട, സിനി മരുതോലിൽ എന്നിവർ സംബന്ധിച്ചു.