കോ​ട​ഞ്ചേ​രി: നൂ​റാം​തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യു​ടെ കീ​ഴി​ല്‍ വ​ട്ട​ച്ചി​റ​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള കു​രി​ശു​പ​ള്ളി​യു​ടെ വെ​ഞ്ചി​രി​പ്പ് ക​ർ​മ്മം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ നി​ർ​വ​ഹി​ച്ചു. നൂ​റാം​തോ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് തോ​മ​സ് മു​ണ്ട​ക്ക​ല്‍ സ​ഹ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.