സിപിഎമ്മിന്റെ സംഘാടക സമിതി ഓഫീസ് തകര്‍ത്തു
1515353
Tuesday, February 18, 2025 3:48 AM IST
വടകര: കഴിഞ്ഞ ദിവസം തീവയ്പ് നടന്ന വില്യാപ്പള്ളി മൈക്കുളങ്ങരക്ക് അടുത്തുള്ള പ്രദേശമായ കണിയാങ്കണ്ടിപാലത്തിനു സമീപത്തെ സിപിഎം സംഘാടക സമിതി ഓഫീസ് തകര്‍ത്ത നിലയില്‍. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച സംഘാടക സമിതി ഓഫീസും കൊടികളും കൊടിമരങ്ങളുമാണ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് മൈക്കുളങ്ങരതാഴെ രാഷ്ട്രീയ യുവജനതാദള്‍ ക്യാമ്പിന്റെ ഭാഗമായ പന്തലും കസേരകളും സാമൂഹിക വിരുദ്ധര്‍ തീവച്ച് നശിപ്പിച്ചത്. ഇതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ ഓഫീസ് തകര്‍ക്കപ്പെട്ടത്. വടകര പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.