പൊതുവിദ്യാഭ്യാസ രംഗത്ത് മലയോര കുടിയേറ്റ ജനത വഹിച്ച പങ്ക് നിസ്തുലം: ലിന്റോ ജോസഫ്
1515536
Wednesday, February 19, 2025 4:43 AM IST
തിരുവമ്പാടി: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ പുരോഗതിക്ക് അടിത്തറയായത് മലയോര ജനത സ്ഥാപിച്ച പള്ളികൂടങ്ങളാണെന്ന് ലിന്റോ ജോസഫ് എംഎൽഎ. ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോടും മലമ്പാമ്പിനോടും മല്ലിട്ട് മലയോര മണ്ണിൽ പടുത്തുയർത്തിയ വിദ്യാദ്യാസ സ്ഥാപനങ്ങൾ ഒരു തലമുറയുടെ മുഴുവൻ വഴികാട്ടികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ മാനേജർ ഫാ. അഗസ്റ്റ്യൻ പാട്ടാനി അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലാക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു കളത്തൂർ, പഞ്ചായത്ത് മെമ്പർമാരായ രാജു അമ്പലത്തിങ്കൽ, കെ.എം. ബേബി, മഞ്ചു ഷിബിൻ,
ഹെഡ് മാസ്റ്റർ റോയി ജോസ്, പിടിഎ പ്രസിഡന്റ് ഡി. സുജിത്ത്, എംപിടിഎ പ്രസിഡന്റ് ജ്യോത്സന, സ്കൂൾ ലീഡർ ദിയ ജോബി, ആലീസ് വി. തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.