കൂരാച്ചുണ്ടിൽ അങ്കണവാടി- ഭിന്നശേഷി കലോത്സവം നടത്തി
1496286
Saturday, January 18, 2025 5:23 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തുതല അങ്കണവാടി കലോത്സവം "ഇളംതെന്നൽ 2025', ഭിന്നശേഷി കലോത്സവം "മുകുളം 2025' കൂരാച്ചുണ്ട് സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്നു. പെരുവണ്ണാമുഴി എംടെക് മാനേജിംഗ് ഡയറക്ടർ ഡോ. ജോൺസൺ മഠത്തിനകത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.
ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഐസിഡിഎസ് ഓഫീസർ റസിയ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, പഞ്ചായത്ത് അംഗങ്ങളായ വിൻസി തോമസ്, ഡാർലി ഏബ്രഹാം, സിമിലി ബിജു, ബഡ്സ് സ്കൂൾ ടീച്ചർ അനുപ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എ.സി അരവിന്ദ്, ഷക്കീന എന്നിവർ പ്രസംഗിച്ചു.